റമദാൻ: യാചകർക്കെതിരെ കർശന നടപടി

റമദാൻ മാസത്തിൽ യാചകവൃത്തി ചെയ്യുന്നവരെ കണ്ടെത്തി കർശന നടപടി  ഉണ്ടാവുമെന്ന് ഔദ്യോഗികവൃത്തങ്ങൾ അറിയിക്കുന്നു. നിയമലംഘനം നടത്തുന്നവരെ കണ്ടെത്തിയാൽ ഉടനെ തന്നെ ഡിപോർട്ട് ചെയ്യുന്നതായിരിക്കും.
സ്ത്രീകൾ   യാചന നടത്തുന്ന നിലയിൽ കണ്ടെത്തിയാൽ അവരെ  കുടുംബത്തോടൊപ്പം ഡിപോർട്ട് ചെയ്യും.  അവർക്ക് പിന്നിൽ ഏതെങ്കിലും കമ്പനികളെയൊ  സംഘടനകളെയൊ  കണ്ടെത്തുന്ന പക്ഷം അവർക്കെതിരെയും നടപടികൾ ഉണ്ടാവും. കനത്ത പിഴ ചുമത്തും. മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആഭ്യന്തരമന്ത്രാലയം  ഇത്തരം കാര്യങ്ങൾക്കായ് വിവിധവിഭാഗങ്ങളിൽ പെട്ട പൊലീസുകാരെ നിയോഗിച്ചിരിക്കുന്നു. യൂണിഫോമില്ലാത്ത നിയമപാലകരും അതിൽ ഉൾപെട്ടിരിയ്ക്കുന്നു, സ്ത്രീകളും.
പ്രധാനപ്പെട്ട മാർക്കറ്റുകളിൽ, ഇതര വ്യവസായമേഖലകളിൽ, ആരാധനാലയങ്ങളിളെല്ലാം തന്നെ പ്രധാനപ്പെട്ട ഫോഴ്‌സുകളെ ഉപയോഗിച്ച് കൊണ്ട് യാചകനിരോധനം  നടപ്പിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.