റമദാൻ ആരംഭം ഏപ്രിൽ 14ന് ആയേക്കുമെന്ന് ഒമാനിലെ അവ്കാഫ് മതകാര്യ മന്ത്രാലയം

0
51

കുവൈത്ത് സിറ്റി : ഏപ്രിൽ 14 ന് റമദാൻ ആരംഭിക്കുമെന്ന് ഒമാനിലെ
അവ്കാഫ് മതകാര്യ മന്ത്രാലയത്തിലെ ഹിജ്രി കലണ്ടർ വിഭാഗം മേധാവി മസൻ അൽ മഫ്രാജി അറിയിച്ചു. മുസ്ലീം ചാന്ദ്ര കലണ്ടർ പ്രകാരം ഒമ്പതാം മാസത്തിലാണ് മുസ്ലീങ്ങളുടെ വിശുദ്ധ മാസമായ റമദാൻ വരുന്നത്. ചന്ദ്രന്റെ കാഴ്ചയെ ആശ്രയിച്ച് മിക്കവാറും അടുത്ത മാസം ഏപ്രിൽ 13 ചൊവ്വാഴ്ച അല്ലെങ്കിൽ ഏപ്രിൽ 14 ബുധനാഴ്ച ആയിരിക്കും റമദാൻ ആരംഭിക്കുക. ഈദ് അൽ ഫിത്തർ മെയ് 13 വ്യാഴാഴ്ച അയേക്കാം എന്നും മസൻ അൽ മഫ്രാജി പറഞ്ഞു. ഈദ് അൽ ഫിത്തർ മെയ് 13നാണെങ്കിൽ കുവൈത്ത് നിവാസികൾക്ക് മെയ് 13 വ്യാഴാഴ്ച മുതൽ മെയ് 15 ശനിയാഴ്ച വരെ മൂന്ന് ദിവസം അവധിയായിരിക്കും