മളാൻ തഖ് വ വിളയുന്ന വസന്തകാലമാണ് – ശൈഖ് അഹ്മദ് മുഹമ്മദ് അൽഫാരിസി

0
101


കുവൈത്ത് സിറ്റി : ദൈവിക വിലക്കുകളെ വെടിയാനും ദൈവിക കൽപനകളെ ശിരസാ വഹിക്കാനുമുള്ള നൈപുണിയാണ് തഖ് വയെന്ന് സൽസബീൽ ജംഇയ്യത്തുൽ ഖൈരിയ്യ ജനറൽ സെക്രട്ടറി ശൈഖ് അഹ്മദ് മുഹമ്മദ് അൽഫാരിസി  പറഞ്ഞു. ഇന്ത്യൻ ഇസ് ലാഹി സെൻറർ ഹവല്ലി ശാഖ മസ്ജിദ് അൽസീരിൽ സംഘടിപ്പിച്ച ഇഫ്ത്വാർ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
റമദാൻ മാസത്തിൽ ഖുർആൻ പഠനത്തിലൂടെ അല്ലാഹുവെ കുറിച്ച് കൂടുതൽ അറിയാൻ ഉപയോഗപ്പെടുത്തണമെന്നും അവന്റെ കാരുണ്ണ്യത്തെ കുറിച്ച് നിരാശരാകരുതെന്നും മുഖ്യ പ്രഭാഷണം നടത്തിയ യുവ പണ്ഡിതനും എഴുത്തുക്കാരനും സൌദ്യ മതകാര്യ വകുപ്പ് മുൻ ഉദ്യോഗസ്ഥനുമായ സയ്യിദ് സുല്ലമി പറഞ്ഞു. സർവ്വ ശക്തനായ ദൈവം സ്നേഹ നിധിയും ദയാപരനും കരുണാവാരിധിയും മാപ്പ് നൽകുന്നവനും കൃപാലുവുമാണ്. പാപമോചനത്തിന് ഏറ്റവും ഉചിതമായ റമദാനിലെ അവസാന പത്ത്  ദിന രാത്രങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് സുല്ലമി ഉൽബോധിപ്പിച്ചു.
യൂണിറ്റ് പ്രസിഡൻറ് അബ്ദുൽ ഗഫൂർ പെരുമ്പിലാവ് അധ്യക്ഷത വഹിച്ചു. കേന്ദ്ര പ്രസിഡൻറ് യൂനുസ് സലീം, ജനറൽ സെക്രട്ടരി അബ്ദുൽ അസീസ് സലഫി, സിദ്ധീഖ് മദനി, അയ്യൂബ് ഖാൻ മാങ്കാവ് എന്നിവർ പങ്കെടുത്തു.
മസ്ജിദ് ഇമാം ശൈഖ് സമീർ, ഐ.ഐ.സി ദഅ് വ സെക്രട്ടറി മനാഫ് മാത്തോട്ടം, നാസർ മുട്ടിൽ എന്നിവർ സംസാരിച്ചു.
യൂണിറ്റ് സെക്രട്ടറി തൗഫീഖ് സ്വാഗതവും അബ്ദുറഹീം സമാപന ഭാഷണവും നിർവ്വഹിച്ചു. അബൂബക്കർ മുഖദാർ ഖിറാഅത്ത് നടത്തി.
1. ഇസ് ലാഹി സെൻറർ ഹവല്ലി ശാഖ മസ്ജിദ് അൽസീരിൽ സംഘടിപ്പിച്ച ഇഫ്ത്വാർ