റമദാൻ മാസത്തിൽ പ്രൈമറി ഓൺലൈൻ ക്ലാസുകൾ 12 മണിക്കും, മറ്റ് എല്ലാ ക്ലാസ്സുകളും 9.30 മണിക്കും ആരംഭിക്കും

0
29

റമദാൻ മാസത്തിൽ സ്കൂളുകളുടെ ഓൺലൈൻ പ്രവർത്തനം സമയത്തിൽ മാറ്റം വരുത്തുന്നു. പ്രൈമറി ക്ലാസുകൾ ഒഴികെയുള്ള മറ്റെല്ലാ ക്ലാസ്സുകൾക്കും രാവിലെ ഒൻപതര മുതൽ ക്ലാസുകൾ ആരംഭിക്കും. പ്രൈമറി ക്ലാസുകൾ ഉച്ചയ്ക്ക് 12 മുതലാണ് ക്ലാസുകൾ തുടങ്ങുക. എല്ലാ വിദ്യാഭ്യാസ ജില്ലകളിലെയും സ്കൂൾ ഡയറക്ടർമാരും  യോഗം ചേരുകയും വിദ്യാഭ്യാസ മന്ത്രാലയത്തിന് നൽകേണ്ട ശുപാർശ സംബന്ധിച്ച തീരുമാനം എടുക്കുകയും ചെയ്തിരുന്നു. ഈ ശുപാർശയുടെ അടിസ്ഥാനത്തിലാണ് റമദാൻ മാസത്തിൽ ഓൺലൈൻ ക്ലാസ്സുകളുടെ  സമയക്രമത്തിൽ മാറ്റം വരുത്തിയത്.

പൊതുവിദ്യാഭ്യാസ അണ്ടർസെക്രട്ടറി ഉസാമ അൽ സുൽത്താൻ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എല്ലാ സ്കൂളുകളിലെയും പ്രിൻസിപ്പലും അസിസ്റ്റന്റ് ഡയറക്ടറുംഒഴികെ എല്ലാ സ്‌കൂൾ ജീവനക്കാരും വീട്ടിൽ നിന്ന് “ഓൺ‌ലൈൻ” ആയി ജോലി ചെയ്താൽ മതിയെന്ന്  സമ്മതിച്ചു. എന്നാൽ പ്രിൻസിപ്പാളും അസിസ്റ്റൻറ് ഡയറക്ടറും റൊട്ടേഷൻ അടിസ്ഥാനത്തിൽ  സ്കൂളിൽ ഉണ്ടായിരിക്കണം ഇന്നും അദ്ദേഹം നിർദ്ദേശിച്ചു. മെയ് 30-ന ആരംഭിക്കേണ്ടപരീക്ഷകൾക്കുള്ള വർക്കിംഗ് കമ്മിറ്റികളുടെ പേരും നമ്പറും പൊതുവിദ്യാഭ്യാസ അണ്ടർസെക്രട്ടറിക്ക് സമർപ്പിച്ചതായുംംഔദ്യോഗിക  വൃത്തങ്ങൾ അറിയിച്ചു.