റമദാൻ മാസത്തിൽ ഓഫീസ് പ്രവൃത്തി സമയം രാവിലെ 9 മുതൽ 1:30 വരെ

0
26

കുവൈത്ത് സിറ്റി: റമദാൻ മാസത്തിൽ പൊതു സ്ഥാപനങ്ങളുടെ പ്രവർത്തിസമയം സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 30 വരെ. സാമൂഹ്യകാര്യ മന്ത്രാലയം അണ്ടർസെക്രട്ടറി മുസല്ലം അൽ സുബായ്ആണ് ഇതുസംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. ആരോഗ്യ അധികൃതരുടെ ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങളും നടപടിക്രമങ്ങളും അനുസരിച്ച് ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ  പുതിയ സമയക്രമം നടപ്പാക്കും എന്നാണ് സർക്കുലറിൽ പറയുന്നത്.