കുവൈത്ത് സിറ്റി: കുട്ടികൾക്കെതിരായ അക്രമക്കേസുകൾ നിരീക്ഷിക്കാൻ റാപ്പിഡ് ഇൻഡോർവെൻഷൻ ടീമിനെ രൂപീകരിച്ചതായി വനിതാ ശിശുകാര്യ മന്ത്രി മായ് അൽ-ബാഗ്ലി അറിയിച്ചു.അക്രമത്തിനോ ദുരുപയോഗത്തിനോ ഉപദ്രവത്തിനോ ഇരയായവരെ സഹായിക്കുന്നതിന് മാനസിക പുനരധിവാസ പരിപാടികൾ സജീവമാകുമെന്നും വിദഗ്ധരുടെ സേവനം ലഭ്യമാകും എന്നും അവർ പറഞ്ഞു.
രണ്ട് പെൺകുട്ടികളെ അമ്മ മർദിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നതായി കാണിച്ച് മുത്തശ്ശി നൽകിയ പരാതിയിൽ, ആരോഗ്യ മന്ത്രാലയത്തിന്റെ ശിശു സംരക്ഷണ ഓഫീസും മറ്റു ബന്ധപ്പെട്ട വിഭാഗങ്ങളും അന്വേഷണം നടത്തിയിരുന്നു.സംഭവത്തെക്കുറിച്ചും അതിന്റെ സാഹചര്യങ്ങളെക്കുറിച്ചും താൻ അന്വേഷിച്ചു വരികയാണെന്നും, ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് നിയമനടപടി സ്വീകരിക്കാനും ഫാമിലി അഫയേഴ്‌സ് കൗൺസിലിന്റെ സെക്രട്ടേറിയറ്റിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അൽ-ബാഗ്ലി പറഞ്ഞു.