അപ്പാർട്ട്മെൻറ് ഹോട്ടലുകളിൽ ക്വാറൻ്റൈ സംവിധാനത്തിന് നിരക്ക് നിശ്ചയിച്ചില്ല

0
23

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വരുന്ന യാത്രക്കാരുടെ സ്ഥാപനപരമായ ക്വാറൻ്റൈന് ഹോട്ടലുകളുടെ പട്ടികയിൽ അപ്പാർട്ട്മെന്റ് ഹോട്ടലുകൾ ഉൾപ്പെടുത്താമെന്ന് നിർദേശം ഉണ്ടായിരുന്നുവെങ്കിലും ആരോഗ്യ അധികാരികളിൽ ഇതുസംബന്ധിച്ച തീരുമാനം വന്നിട്ടില്ല. ആരോഗ്യപരമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സ്ഥാപനപരമായ ക്വാറൻ്റൈന് അനുസൃതമായ സംവിധാനങ്ങളും, യാത്രക്കാരെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്നതിന് ആവശ്യമുള്ള സംവിധാനങ്ങളും പരിഗണിച്ച ശേഷമായിരിക്കും അനുമതി നൽകുക. ഇവിടങ്ങളിൽ ക്വാറൻ്റൈന് സൗകര്യം നൽകുന്നതിന് ഈടാക്കുന്ന നിരക്ക് സംബന്ധിച്ചും തീരുമാനങ്ങൾ ഒന്നും ആയിട്ടില്ല എന്നും അൽ ഖബാസ് റിപ്പോർട്ട് ചെയ്തു.

കൊറോണ വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ് എടുക്കുന്നവരുടെ എണ്ണത്തിൽ അടുത്തിടെയുണ്ടായ വർദ്ധനവ്, അടുത്ത ഏതാനും മാസങ്ങളിൽ വലിയൊരു വിഭാഗം ആളുകൾക്ക് വാക്സിനേഷൻ നൽകണമെന്ന ലക്ഷ്യത്തിൽ എത്തിച്ചേരുമെന്നതിൻ്റെ സൂചനയാണെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ ദിനപത്രത്തോട് പറഞ്ഞു. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വാക്സിൻ ലഭിക്കുന്നവരുടെ എണ്ണം വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.