ആർസിസി റെഗ്ഗെ ഇനി കളത്തിലിറങ്ങുക ബദർ അൽ സമാ മെഡിക്കൽ സെന്റർ സ്പോൺസേഡ് ജേഴ്സിയുമായി

0
30

കുവൈത്തിലെ മികച്ച ആശുപത്രി ശൃംഖലകളിൽ ഒന്നായ  ബദർ അൽ സമ മെഡിക്കൽ സെൻറർ സ്പോൺസർ ചെയ്ത പുതിയ ജഴ്സിയും ആയാണ് ആർ സി സി റെഗ്ഗെ ക്രിക്കറ്റ്  ടീം ഇനി കളത്തിലിറങ്ങുക . മെഡിക്കൽ സെന്ററിൽ നടന്ന പരിപാടിയിൽ ബ്രാഞ്ച് മാനേജർ അബ്ദുൾ റസാക്ക് പുതിയ  ജേഴ്സി  പ്രദർശിപ്പിച്ചു. തുടർന്ന് ആർ‌സി‌സി റെഗ്ഗി ടീം ക്യാപ്റ്റൻ നിസാർ ഇബ്രാഹിമിന് അദ്ദേഹം ജഴ്സി കൈമാറി. ഈ പുതിയ ജേഴ്സി ധരിച്ചാണ് ടീം 2021-2022 വർഷത്തെ എല്ലാ ക്രിക്കറ്റ് ടൂർണമെന്റുകളിലും  മത്സരിക്കുക.

ഏപ്രിൽ രണ്ടിന് ഫർവാനിയ ബദർ അൽ സമാ മെഡിക്കൽ സെന്ററിൽ നടന്ന പരിപാടിയിൽ ടീം മാനേജർ  ജംഷീർ, വൈസ് ക്യാപ്റ്റൻ റഫീക്ക്, ടീം ബോർഡ് അംഗങ്ങളായ മുസ്തഫ ഉർപള്ളി, ഷിഹാബ്, അലി, ഇമ്രാൻ, വിഷ്ണു എന്നിവർ സംസാരിച്ചു.

ബദർ അൽ സമാ ബിസിനസ് ഡെവലപ്‌മെന്റ് കോർഡിനേറ്റർ അബ്ദുൾ അനസ്. കുവൈറ്റ് കെ.എം.സി.സി കണ്ണൂർ ജില്ലാ പ്രസിഡന്റ് ഷുഹൈബ് ചെമ്പിലോട്ട്, റൗഫ്, ബദർ അൽ സമാ മാർക്കറ്റിംഗ് കോർഡിനേറ്റർ പ്രീമ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.