കുവൈത്ത് സിറ്റി : അമേരിക്കയിൽ വില്ല വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിൽ റിയൽ എസ്റ്റേറ്റ് മേഘലയിൽ പ്രവർത്തിക്കുന്ന ഒരാൾ അറസ്റ്റിൽ. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പാണ് അറസ്റ്റ് ചെയ്തത്. അമേരിക്കയിൽ വില്ല സ്വന്തമാക്കാമെന്ന് പറഞ്ഞായിരുന്നു തടിപ്പ്. ഇതിനായി വില്ലയുടെ വിഡിയോ ദൃശ്യം ഇടപാട് കാരെ കാണിക്കും. തടാകത്തിന് അഭിമുഖമായി നിൽക്കുന്ന വില്ലയുടെ ദൃശ്യവും, അവിടുത്തെ ലോക്കേഷനും തട്ടിപ്പിന് വേണ്ടി നൽകിയിരുന്നു. തുടർന്ന് ആദ്യ ഗഡു പണം കൈപ്പറ്റിയതിന് ശേഷം കടന്നുകളയുക എന്ന തരത്തിലാണ് ഇയാൾ തട്ടിപ്പ് നടത്തി കൊണ്ടിരുന്നതെന്ന് സി ഐ ഡി വൃത്തങ്ങൾ പറഞ്ഞു.
ഇടപാട് കാർ സ്വന്തമാക്കുന്ന വില്ല വാടകയ്ക്ക് കൊടുക്കാമെന്നും വാടക ഇനത്തിൽ 700 ദിനാർ ലഭിക്കുമെന്നായിരുന്നു തട്ടിപ്പ് നടത്തിയിരുന്ന കാൾ ധരിപ്പിച്ചിരുന്നത്. വില്ല വാങ്ങാൻ മുടക്കേണ്ടി വരുന്നത് എൺപതിനായിരം മുതൽ ഒരു ലക്ഷം ദിനാറാണെന്നും ഇയാൾ പറഞ്ഞിരുന്നു.