കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വത്തവകാശം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 5 പ്രവാസികൾ നൽകിയ അപേക്ഷ കുവൈത്ത് മന്ത്രിസഭ അംഗീകരിച്ചു. ടുണീഷ്യൻ, ജോർദാനിയൻ, ലെബനീസ്, സിറിയൻ, യെമൻ പൗരത്വമുള്ള വിദേശികളാണ് അപേക്ഷ സമർപ്പിച്ചത്. മംഗഫ്, മിഷ്‌റഫ്, ഖൽദിയ, അബ്ദുല്ല അൽ സലേം എന്നിവിടങ്ങളിലെ പ്രവാസികളുടെ ഉടമസ്ഥതയിലുള്ള നിരവധി സ്വത്തുക്കൾക്ക് ഉത്തരവിലൂടെ അംഗീകാരം നൽകി.നീതിന്യായ മന്ത്രിയുടെ നിർദ്ദേശവും മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു ഇത് അനുസരിച്ച്, ഉടമസ്ഥാവകാശം ഡിക്രി-നിയമത്തിലെ ആർട്ടിക്കിൾ 3 ൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾക്ക് അനുസൃതമായി അംഗീകാരം നൽകി.