ഓക്സ്ഫോർഡ് വാക്സിനുകളുടെ മൂന്നാം ബാച്ച് ഈ മാസം ലഭിക്കും

0
28

കുവൈത്ത് സിറ്റി: ഓക്സ്ഫോർഡ് വാക്സിനെ മൂന്നാം വാച്ച് ഈ മാസം ലഭിക്കുമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അധികൃതർ വ്യക്തമാക്കി. രാജ്യത്തെ പ്രാദേശിക ഏജൻ്റിൽ നിന്നാണ് വാക്സിനുകൾ സ്വീകരിക്കുക . പൊതുജന താൽപര്യാർത്ഥം ലബോറട്ടറികളിൽ മരുന്നുകളുടെ സുരക്ഷ ഉറപ്പുവരുത്തുകയും അതിനുശേഷം ശേഷം അവ കുവൈത്തിലേക്ക് എത്തിക്കുന്നതിനുള്ള  യാത്ര സംവിധാനങ്ങളിലെ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യും എന്നും അധികൃതർ വ്യക്തമാക്കി.

ഓക്സ്ഫോർഡ് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നതിനായി തീയതി അറയിച്ചുകൊണ്ടുള്ള ഉള്ള സന്ദേശങ്ങൾ അയയ്‌ക്കാൻ  ആരംഭിക്കുമെന്നും മന്ത്രാലയം വാർത്താകുറിപ്പിൽ വ്യക്തമാക്കി