കുവൈത്തില്‍ പ്രതിദിന കോവിഡ്‌ വ്യാപന നിരക്കില്‍ 4% കുറവ്‌ രേഖപ്പെടുത്തി

0
15

കുവൈത്ത്‌ സിറ്റി: കുവൈത്തില്‍ കോവിഡ്‌ സാഹചര്യം കൂടുതല്‍ മെച്ചപ്പെടുന്നു. പ്രതിദിന കോവിഡ്‌ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നതില്‍ നാല്‌ ശതമാനത്തിന്റെ കുറവ്‌ രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. ജൂലൈ മാസവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വന്‍ കുറവാണ്‌ രേഖപ്പെടുത്തിയത്‌. കഴിഞ്ഞ ജൂലൈ 21 മുതല്‍ രാജ്യത്തെ പ്രതിദിന കേസുകളുടെ എണ്ണം ആയിരത്തില്‍ താഴെ മാത്രമാണ്‌. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ 596 കേസുകള്‍ മാത്രമാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തതെന്ന്‌ ആരോഗ്യമന്ത്രാലയ വക്താവ്‌ ഡോ.അബ്ദുല്ല അല്‍ സനദ്‌ അറിയിച്ചു.