കുവൈത്തിലെ ആരോഗ്യമേഖലയിൽ തങ്ങളുടെ പൗരന്മാരെ കൂടുതലായി നിയമിക്കണമെന്ന ആവശ്യവുമായി ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി

0
22

കുവൈത്ത്‌ സിറ്റി: ബംഗ്ലാദേശിൽ നിന്നുള്ള ആരോഗ്യപ്രവർത്തകരെ കുവൈത്തിലെ നഴ്സിംഗ്, ടെക്നിക്കൽ ജോലികളിൽ നിയമിക്കണമെന്ന ആവശ്യവുമായി ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഡോ അബുൽ കലാം അബ്ദുൽ മൊമെൻ.  ധാക്കയിലെ കുവൈത്ത്‌ സ്ഥാനപതിയോടാണ് അദ്ദേഹം കാര്യം അഭ്യർത്ഥിച്ചത് . ആരോഗ്യമേഖലയിൽ  കൂടുതൽ ബംഗ്ലാദേശി ജീവനക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് കുവൈത്തു മായി കരാറിൽ ഏർപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞതായി അൽ റായി പത്രം റിപ്പോർട്ട് ചെയ്തു . ബംഗ്ലാദേശിലെ കുവൈത്ത്‌ സ്ഥാനപതി ആദിൽ മുഹമ്മദ്‌ അൽ ഹയാത്തിനു വേണ്ടി സംഘടിപ്പിച്ച യാത്രയയപ്പ്‌ ചടങ്ങിൽ പങ്കെടുത്തു കൊണ്ട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.