NEET 2022 രജിസ്ട്രേഷൻ ; കുവൈത്ത് സെന്റർ തുറന്നു

0
29

കുവൈത്ത് സിറ്റി: നാഷണൽ എലിജിബിലിറ്റി ക്യുമുലേറ്റീവ് എൻട്രൻസ് ടെസ്റ്റ്-അണ്ടർ ഗ്രാജുവേറ്റ് (NEET-UG) 2022-ന്റെ രജിസ്‌ട്രേഷൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ബുധനാഴ്ച ആരംഭിച്ചു. NEET 2022 അപേക്ഷാ ഫോമുകൾ  വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി  മെയ് 6 അണ്. ഇന്ത്യയിൽ ഏകദേശം 543 സെൻസറുകളും ഇന്ത്യക്ക് പുറത്തുള്ള 14 കേന്ദ്രങ്ങളും ആണ് പരീക്ഷയ്ക്കായി തയ്യാറാക്കിയിട്ടുള്ളത്. ഇത്തവണയും കുവൈത്ത് പരീക്ഷാകേന്ദ്രമായി പ്രവർത്തിക്കും.  കഴിഞ്ഞ വർഷം സെപ്റ്റംബർ 12 ന് കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ   ആദ്യത്തെ നീറ്റ് (യുജി) പരീക്ഷ വിജയകരമായി നടത്തിയിരുന്നു.ഇന്ത്യക്കാരായ മുന്നൂറിലധികം  വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. ഇന്ത്യൻ സർക്കാർ തുടർച്ചയായി ഇത് രണ്ടാം തവണയാണ് കുവൈത്തിൽ പരീക്ഷാകേന്ദ്രം അനുവദിക്കുന്നത്.