വിദേശത്തേക്ക് പണമയക്കുന്നതിന് നികുതി ; ഗാർഹിക തൊഴിലാളികൾക്കും വിദ്യാർഥികൾക്കും ഇളവു നൽകി പുതിയ നിർദ്ദേശം

0
15

കുവൈത്ത് സിറ്റി : വിദേശത്തേക്ക് പണമയയ്‌ക്കുന്നതിന് നികുതി ചുമത്തണമെന്ന നിർദേശവുമായി വീണ്ടും പാർലമെന്ററി ലെജിസ്ലേറ്റീവ് കമ്മിറ്റി. സ്വദേശികളെയും ഗാർഹിക അ തൊഴിലാളികളെയും വിദ്യാർത്ഥികളെയും ഇതിൽ നിന്നും ഒഴിവാക്കി. കുവൈത്തിന് പുറത്തേക്ക് പണം അയക്കുന്നതിന് ബാക്കി വിഭാഗം പ്രവാസികൾക്ക് മാത്രം നികുതി ഏർപ്പെടുത്തണം എന്നാണ് നിർദേശത്തിൽ പറയുന്നത്. നേരത്തെ മന്ത്രിസഭയുടെ മുൻപിൽ സമാനമായ നിർദ്ദേശം വന്നുവെങ്കിലും നിരവധി സാമ്പത്തിക, ഭരണഘടനാ കാരണങ്ങളാൽ പ്രവാസികൾക്ക് ട്രാൻസ്ഫർ ഫീസ് ചുമത്തുന്നത് സർക്കാർ നിരസിച്ചിരുന്നു.

പാർലമെൻററി സമിതി ദേശീയ അസംബ്ലിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ, നികുതി എന്ന പേരിൽ വിദേശ കൈമാറ്റങ്ങൾക്ക് ഫീസ് ഏർപ്പെടുത്തുന്നതിനെ സ്വാഗതം ചെയ്തു, എന്നാൽ എല്ലാ കൈമാറ്റങ്ങൾക്കും ഏർപ്പെടുത്തുന്ന ടാക്സ് തുല്യമായിരിക്കില്ല എന്നും പൗരന്മാരെയും കൂടാതെ വിദ്യാർത്ഥികളെയും വീട്ടുജോലിക്കാരെയും ഇതിൽ നിന്നും ഒഴിവാക്കുന്നതായും എടുത്തുപറയുന്നു.