കുവൈത്ത് സിറ്റി: ഐസിസ് തീവ്രവാദ സംഘടനയുമായി ആശയവിനിമയം നടത്തുകയും തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ കൈവശം വയ്ക്കുകയും ചെയ്ത കേസിൽ പിടിയിലായ പ്രായപൂർത്തിയാകാത്ത രണ്ട് കൗമാരക്കാരെയും
തടങ്കലിൽ പാർപ്പിക്കുന്നത് ജനുവരി 20 വരെ നീട്ടാൻ ഡിറ്റൻഷൻ റിന്യൂവൽ ജഡ്ജി തീരുമാനിച്ചു.
ചോദ്യം ചെയ്യലിനിടെ, ജനപ്രിയ ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോം PUBG വഴി ഒരാളുമായി ആശയവിനിമയം നടത്തിയെന്നും ഇയാൾ വഴിയാണ് ഐഎസ ആശയങ്ങളിലേക്ക് കടന്നതെന്നും കുട്ടി സമ്മതിച്ചിരുന്നു. ജുവനൈൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ അന്വേഷണ ഓഫീസിലേക്ക് അദ്ദേഹത്തെ റഫർ ചെയ്തു.
അർജുന മുന്നോടിയായി ആയി കുട്ടിയുടെ വീട്ടിൽ നടത്തിയ തെരച്ചിലിൽ ലൈസൻസില്ലാത്ത തോക്കും മറ്റ് ആയുധങ്ങളും വെടിക്കോപ്പുകളും ഐഎസ് പതാകയും പിടിച്ചെടുത്തു. സുരക്ഷാ ഏജൻസികൾ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ആണ് പ്രതികളെ സംബന്ധിച്ചുള്ള വിവരം ലഭിച്ചത്.
കേസിലെ രണ്ടാം പ്രതിയായ കൗമാരക്കാരൻ പ്രധാന പ്രതിയുടെ അടുത്ത സുഹൃത്താണ്. പ്രധാന പ്രതിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇയാളും നിരോധിത സംഘടനയുമായി ആശയവിനിമയത്തിൽ ഏർപ്പെട്ടു. രണ്ടാമൻ വഴിയാണ് മറ്റ് നാല് കുട്ടികളെ കൂടെ ഇതിലേക്ക് ചേർത്ത്. കേസിൽ ആകെ ആറ് കുട്ടികളും അറസ്റ്റിലായിരുന്നു. ഇതിൽ നാല് പേർക്ക് പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തു.