കടുത്ത വിമർശനങ്ങളെ തുടർന്ന് കുട്ടികളുടെ വിനോദ കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കാനുള്ള അനുമതി കുവൈത്ത് സർക്കാർ പിൻവലിച്ചു

0
17

കുവൈത്ത് സിറ്റി : കൊറോണ വ്യാപനത്തിനിടയിലും കുട്ടികൾക്കായി വിനോദ കേന്ദ്രങ്ങളും ഗെയിം ഹാളുകളും വീണ്ടും തുറക്കാൻ അനുമതി നൽകിയ സർക്കാർ നിലപാടിനെതിരെ സമൂഹത്തിൻറെ നാനാതുറകളിൽ നിന്നും കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. സംഭവം വിവാദമായതോടെ, അനുമതി നൽകി ഏതാനും മണിക്കൂറുകൾക്കകം സർക്കാർ തീരുമാനം റദ്ദാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പല സ്ഥാപനങ്ങളും തുടർച്ചയായി അടച്ചിട്ടിരിക്കുമ്പോഴാണ് ഷോപ്പിംഗ് സെന്ററുകളിലെ കുട്ടികളുടെ വിനോദ സ്ഥലങ്ങൾ വ്യാഴാഴ്ച വീണ്ടും തുറന്നത്. ചുരുങ്ങിയ സമയം മാത്രം ആണ് ഇവ തുറന്നത് എങ്കിലും ഇതിനിടയിലും ഗെയിം ഹാളുകളിൽ കുട്ടികളെത്തിയതായി അൽ റായ് പത്രം റിപ്പോർട്ട് ചെയ്തു.

കോവിഡ് മുൻകരുതലെന്നോണം സ്കൂളുകളും നഴ്സറികളും ഇപ്പോഴും അടച്ചിരിക്കുന്ന സാഹചര്യത്തിലും കുട്ടികൾ കൂട്ടം കൂടിയെത്തുന്ന ഗെയിം സൗകര്യങ്ങൾ വീണ്ടും തുറന്നതിൽ വിമർശകർ ആശ്ചര്യം പ്രകടിപ്പിച്ചു.