പ്രവാസി അവകാശ ലംഘനങ്ങളിൽ കുവൈത്തിന് ഏഴാം സ്ഥാനം നൽകിക്കൊണ്ടുള്ള ഇൻറർനാഷണൻസ് റിപ്പോർട്ട് അസംബന്ധമെന്ന് തൊഴിലാളി സംഘടനകൾ

0
26

കുവൈത്ത് സിറ്റി : പ്രവാസികളുടെ അവകാശങ്ങൾ നിഷേധിക്കുന്ന ഇന്ന് ലോക രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തിന് ഏഴാം സ്ഥാനം നൽകിക്കൊണ്ടുള്ള ഇൻറർനാഷൻസ് റിപ്പോർട്ടിനെ തള്ളി തൊഴിലാളി, മനുഷ്യാവകാശ  സംഘടനകളും രംഗത്ത്. ഇത്് ഏഴാം തവണയാണ് ഇൻറർനാഷണൽ പുറത്തുവിട്ട റിപ്പോർട്ടിൽ കുവൈറ്റ് ഏഴാം സ്ഥാനത്ത് എത്തുന്നത്.

ലോകത്തിലെ തന്നെ  മികച്ച തൊഴില്‍ നിയമമാണ് കുവൈറ്റിലേത്, ലോകത്തെ ഏറ്റവും മികച്ച പ്രവാസി സൗഹൃദ രാജ്യമല്ല കുവൈത്ത് എങ്കിലും ഏറ്റവും മോശം രാജ്യമായി ചിത്രീകരിക്കുന്നതിനോട് യോജിക്കാനാവില്ല എന്നുമാണ് റിപ്പോർട്ട് എതിർക്കുന്നവരുടെ പക്ഷം

ഇത്തരം റിപ്പോര്‍ട്ടുകളില്‍ അപകര്‍ഷതാബോധത്തിന്റെ ഒരു ഘടകമുണ്ടെന്ന് കുവൈറ്റ് അസോസിയേഷൻ ഓഫ് ബേസിക് ഇവാലുവേറ്റേഴ്സ് ഫോർ ഹ്യൂമൻ റൈറ്റ്‌സ്  ചെയർമാൻ ഡോ. യൂസഫ് അൽ സക്കർ പറഞ്ഞു.

”മനുഷ്യാവകാശത്തിനായുള്ള ദേശീയ സമിതിയും ഉണ്ട്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുവൈത്തിലെ നികുതിയും കുറവാണ്. എല്ലാവർക്കും അടിയന്തര മെഡിക്കൽ സേവനങ്ങൾ സൗജന്യമായി നൽകുന്നു. മാത്രമല്ല, വിസ കടത്തുകാരെ പ്രോസിക്യൂട്ട് ചെയ്യുന്നു”-അദ്ദേഹം നിരീക്ഷിച്ചു

സര്‍വേ റിപ്പോര്‍ട്ടുകള്‍ക്കെതിരെ കുവൈത്ത് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്സ് സെക്രട്ടറി ജനറൽ ഹുസൈൻ അൽ-ഒതൈബിയും രംഗത്തെത്തി. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ അന്യായമെന്നാണ് അദ്ദേഹം പ്രതികരിച്ചത്