ജനുവരി 26ന് റിപ്പബ്ലിക് ദിനം ഇന്ത്യന്‍ എംബസി വെർച്വലായി ആഘോഷിക്കും

0
17

കുവൈത്ത് സിറ്റി: 72-ാമത് റിപ്പബ്ലിക് ദിനം കുവൈത്തിലെ ഇന്ത്യന്‍ എംബസി സമുചിതമായി ആഘോഷിക്കും. ജനുവരി 26ന് പൂര്‍ണമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വെര്‍ച്വലായാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.
രാവിലെ ഒമ്പതിന്-ദേശീയ പതാക ഉയര്‍ക്കും (വെര്‍ച്വല്‍)

ആഘോഷങ്ങളുടെ ഭാഗമായി എംബസിയിലും പരിസരങ്ങളിലും കൂട്ടംചേരല്‍ ഉണ്ടാകില്ല. വെര്‍ച്വല്‍ ഇവന്റ് പ്ലാറ്റ്‌ഫോമില്‍ ചേരുന്നതിലൂടെയോ അല്ലെങ്കില്‍ എംബസിയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പരിപാടികളുടെ തത്സമയ സംപ്രേക്ഷണം കാണുന്നതിലൂടെയോ കുവൈറ്റിലെ എല്ലാ ഇന്ത്യക്കാരും ആഘോഷങ്ങളില്‍ പങ്കെടുക്കണമെന്ന് എംബസി ആവശ്യപ്പെട്ടു.

ആഘോഷങ്ങള്‍ കാണാൻ ആഗ്രഹിക്കുന്നവർക്കായി ലിങ്ക്: https://zoom.us/j/92597377182?pwd=TnRWa2NyZzQrWHZXVEVGaU9SV0NJZz09

അന്നേദിവസം വൈകിട്ട് ആറിന്-ഇന്ത്യന്‍ മ്യൂസിക്കല്‍ ഈവനിംഗ്
ലിങ്ക്: https://zoom.us/j/92583105995?pwd=dGQ0VG0weEY3OXRvZE1qUzFtbDNLdz09