റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ മാറ്റ് കൂട്ടി പ്രത്യേക സംഗീത വിരുന്നും

കുവൈത്ത് സിറ്റി: റിപ്പബ്ലിക് ദിന ആഘോഷ പരിപാടികളുടെ ഭാഗമായി വൈകീട്ട് നടന്ന ദേശഭക്തി ഗാനങ്ങൾ കോർത്തിണക്കിയ സംഗീതവിരുന്ന് ഏവർക്കും അവിസ്മരണീയ അനുഭവമായി. ഈ ഗാനമാലിക ഇന്ത്യന്‍ സൈനികര്‍ക്ക് സമര്‍പ്പിക്കുന്നുന്നതായി
ചടങ്ങിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത കൊയ്ത്ത് ഇന്ത്യൻ അംബാസിഡർ സിബി ജോർജ് പറഞ്ഞു. കൊവിഡ് മഹാമാരി മൂലം റിപ്പബ്ലിക് ദിനങ്ങളില്‍ പതിവായി സംഘടിപ്പിച്ചിരുന്ന ഒത്തുച്ചേരല്‍ ഇത്തവണ സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും ഇന്ത്യന്‍ സ്ഥാനപതി നന്ദി അറിയിച്ചു.
കോവിഡ് 19 മൂലം പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ ഏറ്റവും പ്രയാസകരമായ ദിവസങ്ങളിൽ നമ്മുടെ സഹോദരീസഹോദരന്മാർക്ക് പരസ്പരം തണലായി നിന്ന എല്ലാവർക്കും അദ്ദേഹം ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.


നിരവധി വ്യക്തികളും സംഘടനകളും കമ്മ്യൂണിറ്റി ഗ്രൂപ്പുകളും ഇന്ത്യൻ കമ്മ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പുകളുമായി (ഐസി‌എസ്ജി) ഏകോപിപ്പിച്ച് നിരവധി സഹായങ്ങൾ നൽകി ഓരോരുത്തർക്കും അംബാസഡർ സിബി ജോർജ് നന്ദി രേഖപ്പെടുത്തി. കുവൈത്തിലും ലോകമെമ്പാടുമായി കോവിഡിനെതിരെ പോരാടുന്ന ഡോക്ടർമാർ നഴ്‌സുമാർ, മെഡിക്കൽ പ്രൊഫഷണലുകൾ എന്നിവരെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.


കോവിഡ് 19 ന്റെ വെല്ലുവിളികളെ തുടർന്ന് ഡിജിറ്റലായ വിദ്യാഭ്യാസ രീതിയോട് പൊരുത്തപ്പെടുന്ന വിദ്യാർത്ഥികളെയും സ്കൂളുകളെയും അധ്യാപകരെയും രക്ഷകർത്താക്കളെയും അദ്ദേഹം അഭിനന്ദിച്ചു. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിലേക്ക് എത്തിച്ചേരാൻ തങ്ങളെ സഹായിച്ച മാധ്യമ സുഹൃത്തുക്കൾക്കും അദ്ദേഹം നന്ദി പറഞ്ഞു.


. പൂർണ്ണമായി കോവിഡ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരുന്നു പരിപാടികൾ നടന്നത്. കുവൈത്ത് എംബസി ഹോളിൽ പ്രത്യേക സംഗീത പരിപാടി സംഘടിപ്പിച്ചു.