ബോട്ട് തകരാറിലായതിനെ തുടർന്ന് കടലിൽ അകപ്പെട്ട , കുട്ടികൾ അടക്കം 21 പേരെ രക്ഷപ്പെടുത്തി

0
23

കുവൈത്ത് സിറ്റി : കുവൈത്തിൽ ക്രൂസ് ബോട്ട് തകരാറിലായതിനെ തുടർന്ന് കടലിൽ അകപ്പെട്ടുപോയവരെ രക്ഷപ്പെടുത്തി. പുരുഷന്മാരും സ്ത്രീകളും നാല് കുട്ടികളും ഉൾപ്പെടെ 21 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. കുട്ടികളിൽ രണ്ടുപേർ നവജാത ശിശുക്കളും ആയിരുന്നു.

ആഭ്യന്തരമന്ത്രി ഷെയ്ഖ് തമർ അൽ-അലി അൽ സബാ രക്ഷാപ്രവർത്തനത്തിന്  മേൽനോട്ടം വഹിച്ചു.അൽ-ജൂല പ്രദേശത്തെ നാവിക താവളത്തിൽ എത്തിയ മന്ത്രിയെ ആഭ്യന്തര മന്ത്രാലയത്തിന്റെ ആക്ടിംഗ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ മുബാറക് അൽ അമീരി സ്വീകരിച്ചു.

ബോട്ടിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപ്പെടുത്തി ബേസ് ബർത്ത്ഡേക്ക് എത്തിച്ചു തുടർന്ന് ആരോഗ്യ പരിശോധനകൾക്ക് ശേഷം ഓരോരുത്തരുടെയും അവരവരുടെ വസതിയിലേക്ക് തിരിച്ചെത്തിയ അതിനുള്ള നിർദ്ദേശവും ആഭ്യന്തര മന്ത്രി നൽകി .