ഇന്ത്യൻ സ്കൂൾ വിദ്യാർഥികളുടെ റെസിഡൻറ് കാർഡ് എടുക്കല്‍; സമയപരിധി നീട്ടി ഒമാന്‍

0
12

കഴിഞ്ഞദിവസമാണ് ഒമാനിൽ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾക്ക് റെസിഡൻസി കാർഡ് എടുക്കുന്നത് നിർബന്ധമാക്കിക്കൊണ്ട് ഉത്തരവിറക്കിയത്. റെസിഡൻറ് കാർഡ് എടുക്കുന്നതിനുള്ള സമയപരിധി സെപ്റ്റംബര്‍ 20 വരെ നീട്ടിയതായി അധികൃതർ അറിയിച്ചു.
റെസിഡൻറ് കാർഡ് എടുത്ത വിദ്യാര്‍ഥികള്‍ അതിൻറെ കോപ്പികൾ അവരവരുടെ ക്ലാസ് അധ്യാപികമാർക്ക് നല്‍ക്കണം. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ഇന്ത്യന്‍ സ്ക്കുളുകള്‍ പുറത്തിറക്കിയിരുന്നു.

ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് അനുസരിച്ച് കെ.ജി ഒന്നു മുതൽ 12ാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികളും നിർബന്ധമായും റെസിഡൻറ് കാർഡ് എടുക്കണം. സ്ക്കൂളുകളില്‍ കുട്ടികളുടെ റെസിഡൻറ് കാർഡിന്‍റെ കോപ്പി പ്രത്യേകം രജിസ്റ്റർ ചെയ്ത് വെക്കണം എന്നും വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളില്‍ കാര്‍ഡ് എടുക്കുന്നത് രക്ഷിതാക്കളെ സംബന്ധിച്ച് വലിയ പ്രശ്നമായിരുന്നു. ഇത് കണക്കിലെടുത്താണ് കാലാവധി നീട്ടിയത്.