റസിഡൻസി നിയമലംഘകർക്ക് സ്റ്റാറ്റസ് നിയമപരമാക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടിനൽകി

0
17

കുവൈത്ത് സിറ്റി: കുവൈത്തിൽ അനധികൃത താമസക്കാർക്ക് സ്റ്റാറ്റസ് ഭേദഗതി ചെയ്യുന്നതിന് ആഭ്യന്തരമന്ത്രാലയം വീണ്ടും സമയം അനുവദിച്ചു. ജൂൺ 25 വരെ സമയം അനുവദിച്ചതായി ആഭ്യന്തരമന്ത്രി ഷെയ്ഖ് തമർ അൽ അലി ഉത്തരവ് പുറപ്പെടുവിച്ചു. പ്രസിഡൻസി സ്റ്റാറ്റസ് നിയമപരം ആക്കുന്നതിൽ പരാജയപ്പെടുന്നവരെ നിയമ നടപടികൾ അനുസരിച്ചുള്ള പിഴകൾക്ക് , തിരിച്ചു മടങ്ങി വരാൻ ആകാത്ത രീതിയിൽ രാജ്യത്തുനിന്ന് നാട് കടത്തുകയും ചെയ്യും.

സമയപരിധി അവസാനിക്കുന്നതിനുമുമ്പ് നിയമപരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ ഈ അവസരം  പ്രയോജനപ്പെടുത്താനും അവരവരുടെ താമസ നില നിയമ വിധേയമാക്കാനും ആഭ്യന്തര മന്ത്രാലയം  നിയമലംഘകരോട് ആവശ്യപ്പെട്ടു.

സ്റ്റാറ്റസ് ശരിയാക്കുന്നതിനായി ഏറ്റവുമധികം അപേക്ഷ ലഭിച്ചത് തലസ്ഥാനത്തും ഹവ്വലി,ഫർവാനിയ എന്നീ ഗവർണറേറ്റുകളിലുമാണ്. സമയപരിധി അവസാനിച്ചുകഴിഞ്ഞാൽ, അനധികൃത താമസക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനായി  എല്ലാ ഗവർണറേറ്റുകളിലും സുരക്ഷാ ക്യാമ്പയിനുകൾ ആരംഭിക്കും