കുവൈത്തിന് പുറത്ത് കുടുങ്ങിപ്പോയ 1,82,393 പ്രവാസികളുടെ റസിഡൻസി പെർമിറ്റ് റദ്ദായി

0
36

കുവൈത്ത് സിറ്റി: 2020 മാർച്ച് 12 മുതൽ 2021 ജനുവരി 10 വരെ കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശങ്ങളിൽ കുടുങ്ങിപ്പോയ 1,82,393 പ്രവാസികളുടെ റസിഡൻസി പെർമിറ്റ് റദ്ദാക്കിയതായി
റെസിഡൻസി അഫയേഴ്‌സ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഹമദ് അൽ തവാല പ്രാദേശിക മാധ്യമത്തോട് പറഞ്ഞു.

രാജ്യത്തിന് പുറത്ത് കുടുങ്ങിപ്പോയ പ്രവാസികളുടെ ഭാവി സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹത്തിൻറെ പ്രതികരണം ഇപ്രകാരമായിരുന്നു. നിലവിൽ വൈറസ് പടർന്ന സാഹചര്യത്തിൽ സർക്കാർ തീരുമാനം അനുസരിച്ച്, വിദേശ രാജ്യങ്ങളിൽ നിന്നും വരുന്ന എല്ലാ പ്രവാസികൾക്കും എൻട്രി വിസ അനുവദിക്കില്ല. കൊറോണ എമർജൻസി മന്ത്രിതല സമിതിയുടെ അംഗീകാരം അനുസരിച്ച് മാത്രമേ വിസ അനുവദിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.