പുതിയ റെസിഡൻസി നിയമം ചർച്ച ചെയ്യാൻ മാസാവസാനം യോഗം ചേരും

0
24

കുവൈത്ത് സിറ്റി : പുതിയ റെസിഡൻസി നിയമം, സന്ദർശന വിസ അനുവദിക്കുന്നതിനുള്ള പുതിയ സംവിധാനങ്ങൾ എന്നിവ ചർച്ച ചെയ്യുന്നതിനായി  പാർലമെന്ററി ഇന്റീരിയർ, ഡിഫൻസ് കമ്മിറ്റി അംഗങ്ങളും ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹും  ഈ മാസം അവസാനം യോഗം ചേരാൻ ധാരണയായതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

യോഗത്തിൽ പങ്കെടുക്കാൻ താൻ തയ്യാറാണെന്ന് ഷെയ്ഖ് തലാൽ എംപിമാരോട് അറിയിച്ചിട്ടുണ്ട്. പുതിയ റെസിഡൻസി നിയമത്തിലെ ഭേദഗതികൾ തയ്യാറാക്കിയതായും ഉടൻ തന്നെ ദേശീയ അസംബ്ലിയിലെ ആഭ്യന്തര, പ്രതിരോധ സമിതിയിൽ ചർച്ച ചെയ്യാനിത് കൈമാറുമെന്നും അദ്ദേഹം പറഞ്ഞതായി വാർത്തയിൽ ഉണ്ട്.