യുകെ വൈറസ് സ്ഥിരികരിച്ചതോടെ കുവൈത്തിലേയ്ക്കുളള യാത്രക്കാരുടെ എണ്ണം നിയന്ത്രിച്ചു

0
27

കുവൈത്ത് സിറ്റി: രാജ്യത്ത് കോവിഡ് 20 സ്ഥിരീകരിച്ചതോടെയാണ് യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയത്. ജനുവരി 24 മുതൽ ഫെബ്രുവരി ആറ് വരെയാണ് നിയന്ത്രണം. രാജ്യത്തേയ്ക്ക് വരുന്ന വിമാനങ്ങളിലെ യാത്രക്കാരുടെ എണ്ണം നിയന്ത്രിക്കാൻ കുവൈത്ത് ഇന്റെർനാഷണൽ എയർ പോർട്ട് വിമാന കമ്പനികൾക്ക് നിർദ്ദേശം നൽകി. സി വിൽ എവിയേഷൻ അധികൃതരുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിർദേശം.

കുവൈത്തിലേയ്ക്ക് വരുന്ന വിമാനങ്ങയിലെ യാത്രക്കാരുടെ എണ്ണം 35 ആയിട്ടാണ് കുറച്ചത്. അതേസമയം കുവൈത്തിൽ നിന്ന് പുറത്തേയ്ക്ക് പോകുന്ന വിമാനങ്ങളിലെ യാത്രക്കാരുടെ എണ്ണം കുറച്ചിട്ടില്ല.