കുവൈത്തിൽ  ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് അനുമതി

0
20

കുവൈത്ത്​ സിറ്റി:  കുവൈത്തില്‍ റെസ്‌റ്റോറന്റുകള്‍, കോഫി  ഷോപ്പുകള്‍ തുടങ്ങിയ ഭക്ഷണശാലകളിൽ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഇരുന്ന്​ ഭക്ഷണം കഴിക്കാൻ അനുമതി.

ചൊവ്വാഴ്​ച വൈകീട്ട്​ ചേർന്ന മന്ത്രിസഭ യോഗമാണ്​ തീരുമാനമെടുത്തത്​. മേയ്​ 23 ഞായറാഴ്​ച മുതൽ ഇത് പ്രാബല്യത്തിൽ വരും . ആരോഗ്യ മാർഗനിർദേശങ്ങളും സാമൂഹിക അകലവും പാലിക്കണമെന്ന നിബന്ധനയോടെയാണ്​ നിയന്ത്രണം ലഘൂകരിച്ചത്​. രാജ്യത്ത് കോവിഡ് കേസുകൾ വർധിച്ചതിനെ തുടർന്ന് പ്രതിരോധ നടപടികളുടെ ഭാഗമായി ഭക്ഷണശാലകളിൽ ഇരുന്ന് കഴിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഹോം ഡെലിവറി, ടേക്ക്്ക് എവേ എന്നിവയ്ക്ക് മാത്രമായിരുന്നു  അനുമതി നല്‍കിയിരുന്നത്.