മസ്ജിദുകളും റമദാൻ കേന്ദ്രങ്ങളും കോവിഡിന് മുമ്പുള്ളതിന് സമാനമായി പ്രവർത്തിക്കും

0
30

കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തെ സ്വീകരിക്കുന്നതിനുള്ള സംയോജിത പദ്ധതികളുമായി  കുവൈത്ത് ഔഖാഫ് മന്ത്രാലയം.  കോവിഡിന് മുമ്പുള്ളതുപോലെ,  റമദാൻ മാസത്തിൽ തറാവിഹ് പ്രാർത്ഥനകൾ പള്ളികളിൽ നടക്കും, വിശ്വാസികളുടെ സുരക്ഷയും എല്ലാവിധ സജ്ജീകരണങ്ങളും ഉറപ്പാക്കുന്നതിനായി  ആരോഗ്യ അധികാരികൾ അംഗീകരിച്ച ആരോഗ്യ ആവശ്യതകളും കൃത്യമായി പാലിക്കുന്നു എന്ന് ഉറപ്പാക്കും എന്ന്ഔഖാഫ്, ഇസ്‌ലാമിക കാര്യ മന്ത്രാലയം കാര്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഫരീദ് ഇമാദി അറിയിച്ചു. മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഫരീദ് ഇമാദി റമദാനിൽ മന്ത്രാലയം കൈക്കൊള്ളേണ്ട തീരുമാനങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്തിരുന്നു.

വിശുദ്ധ മാസം ഉചിതമായ അന്തരീക്ഷത്തിൽ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിശ്വാസികൾക്ക് പള്ളികളിൽ നമസ്‌കരിക്കാനും ,പ്രഭാഷണങ്ങളും മറ്റും സംഘടിപ്പിക്കാനും കാബിനറ്റ് തീരുമാനിച്ചതിന് ശേഷമാണ് ഔഖാഫ് മന്ത്രാലയം റമദാൻ പദ്ധതി തയ്യാറാക്കിയതെന്ന് ഇമാദി പറഞ്ഞു.