പണമയക്കുന്നതിലെ നികുതി; അനധികൃത വഴികളിലൂടെ പണമിടപാടുകൾ നടക്കുന്നതായി റിപ്പോർട്ട്

0
14

കുവൈത്ത് സിറ്റി: പ്രവാസികൾക്ക് ഇതിനപ്പുറത്തേക്ക് അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തിയത് പ്രതികൂലമായി ബാധിച്ചതായി പഠനം. കഴിഞ്ഞ വർഷം 2020ൽ കുവൈറ്റിൽ നിന്നുള്ള പ്രവാസി തൊഴിലാളികളുടെ പണമയയ്ക്കൽ മൊത്തം ജിഡിപിയുടെ 12.9 ശതമാനമാണെന്നും ഇതിൻ്റെ സിംഹഭാഗവും (29.5%) ഇന്ത്യയിലേക്ക് ആയിരുന്നതായും സർക്കാർ പഠനം വ്യക്തമാക്കുന്നു. രണ്ടാം സ്ഥാനത്ത് ഈജിപ്ത് 24.2 ശതമാനവും, മൂന്നാമത് ബംഗ്ലാദേശ് 9 ശതമാനവും ഫിലിപ്പീൻസ് 4.9%, പാകിസ്ഥാൻ 4.3%, ശ്രീലങ്ക 2.1%, ജോർദാൻ 1.9%, ഇറാൻ 1.3%, നേപ്പാൾ 1.2%, ലെബനൻ 0.8% എന്നിങ്ങനെയായിരുന്നു . മറ്റ് ഗൾഫ് രാജ്യങ്ങൾ ഒന്നും തന്നെ ഈവിധം നേരിട്ടുള്ള നികുതി ചുമത്തുന്നില്ല. നികുതി ചുമത്തുന്നത് പണവും സാമ്പത്തികവുമായ സ്ഥിരത വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നതായി അൽ റായി ദിനപത്രം റിപ്പോർട്ട് ചെയ്തു. നികുതി ഏർപ്പെടുത്തിയതോടെ വിദേശികൾ അനധികൃത മാർഗങ്ങളിലൂടെ പണം കൈമാറ്റം നടക്കുന്നതായി പഠനത്തിൽ പറയുന്നു അനു, ഇത് കള്ളപ്പണം വെളുപ്പിക്കുന്നതിനും തീവ്രവാദത്തിന് ധനസഹായം നൽകുന്നതിനുമുള്ള സാധ്യതകൾക്ക് വലിയതോതിൽ വഴിവെക്കുമെന്നും മൊത്തത്തിലുള്ള സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.