റിയാദിൽ കെട്ടിടത്തിൽ അഗ്നിബാധ; നാല് മലയാളികൾ അടക്കം ആറ് പേർ മരിച്ചു

0
25

റിയാദിൽ പെട്രോൾ പമ്പ് ജീവനക്കാർ താമസിക്കുന്ന
കെട്ടിടത്തിലുണ്ടായ അഗ്നിബാധയിൽ നാല് മലയാളികൾ അടക്കം ആറ് പേർ മരിച്ചു. മരിച്ച മലയാളികളിൽ ഒരാൾ വളാഞ്ചേരി സ്വദേശിയും മലപ്പുറം സ്വദേശിയും ഒരാൾ ആണെന്നാണ് സൂചന.
ഗുജറാത്ത്, തമിഴ്നാട് സ്വദേശികളും മരിച്ചവരിൽ ഉൾപ്പെടുന്നു.മരിച്ച മറ്റുള്ളവരേക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.

വ്യാഴാഴ്ച രാത്രി ഒന്നരയോടെയാണ് തീപ്പിടിത്തമുണ്ടായത്.ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്നാണ് നിഗമനം.പെട്രോൾ പമ്പിൽ പുതുതായി ജോലിക്കെത്തിയവരാണ് തീപ്പിടിത്തത്തിൽ മരിച്ചവർ. മൃതദേഹങ്ങൾ ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.