റിയാദ് : സൗദി ഐഎംസിസി സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി, ഐഎംസിസി റിയാദ് സെൻട്രൽ കമ്മറ്റിയുടെ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഓൺലൈൻ കൗൺസിൽ യോഗം സൗദി ഐഎംസിസി പ്രസിഡണ്ട് എഎം. അബ്ദുല്ലക്കുട്ടി ഉദ്ഘാടനം ചെയ്തു. നാസർ കുറുമാത്തൂർ അധ്യക്ഷത വഹിച്ചു. സൗദി ഐഎംഎഐസി ജനറൽ സെക്രട്ടറി ഹനീഫ് അറബി മുഖ്യ പ്രഭാഷണം നടത്തി. ഐഎംസിസി ജിസിസി ട്രഷറർ സയ്യിദ് ശാഹുൽ ഹമീദ് മംഗലാപുരം തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികളായി നാസർ കുറുമാത്തൂർ (പ്രസിഡണ്ട്), മുഹമ്മദ്‌കുട്ടി എ.പി (വർക്കിങ് പ്രസിഡണ്ട്), മുഹമ്മദ് ഫാസിൽ വാവാട് (ജനറൽ സെക്രട്ടറി), ഷാജഹാൻ ബാവ പൂക്കോട്ടൂർ (ഓർഗനൈസിങ് സെക്രട്ടറി), റിയാസ് ഇരുകുളങ്ങര (ട്രഷറർ), റഷീദ് ചിറക്കൽ, നാസർ തോട്ടുങ്ങൽ (വൈസ് പ്രസിഡണ്ടുമാർ), ഗഫൂർ വാവാട്, റഷീദ് ബാലുശ്ശേരി (സെക്രട്ടറിമാർ) എന്നിവരെ തെരെഞ്ഞെടുത്തു. സയ്യിദ് ഷാഹുൽ ഹമീദ്, സികെ അഷ്‌റഫ് കൊടുവള്ളി, ഖാദര്‍ വാവാട്, മൂസ ചോലയിൽ, ടികെ. ഉമ്മർ, സക്കീര്‍ പാലക്കുറ്റി, ഖാലിദ് പുള്ളിശ്ശേരി, ഷഫീഖ് എം, ബാദുഷ സിപികെ, പി. ബഷീര്‍, അബ്ദുൽ അസീസ് പെരിന്തല്‍മണ്ണ, സിപി ലത്തീഫ്, മുഹമ്മദ് ടി, എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരെഞ്ഞെടുത്തു. സൗദി ഐഎംസിസിയുടെയും വിവിധ യൂണിറ്റ് കമ്മറ്റികളുടെയും ഭാരവാഹികളായ മുഫീദ് കൂരിയാടാൻ, എൻകെ ബഷീർ, അബ്ദുൽ റഹിമാൻ ഹാജി കണ്ണൂർ, യൂനുസ് മൂന്നിയൂർ, അബ്ദുൽ കരീം, നവാഫ് ഒസി, തുടങ്ങിയവർ ആശംസകൾ നേർന്നു. മുഹമ്മദ് ഫാസിൽ വാവാട് സ്വാഗതവും ഷാജഹാൻ ബാവ നന്ദിയും പറഞ്ഞു.