റിയാസ് കൊടഗിന് കെ.ഐ.ജി ഫർവാനിയ ഏരിയ സമിതി യാത്രയയപ്പ് നൽകി

0
35
കുവൈത്ത് സിറ്റി: പതിമൂന്ന് വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന ഏരിയ ഒരുമ കോർഡിനേറ്ററും, ഫർവാനിയ ദാറുൽ ഖുർആൻ യൂണിറ്റ് സെക്രട്ടറിയുമായ റിയാസ് കൊടഗിന് കെ.ഐ.ജി ഫർവാനിയ ഏരിയ സമിതി യാത്രയയപ്പ് നൽകി. ഏരിയ പ്രസിഡന്റ് സി.പി. നൈസാം ഉപഹാര സമർപ്പണം നിർവഹിച്ചു സംസാരിച്ചു. അബ്ദുൾ റസാഖ് നദ് വി, ഫിറോസ് ഹമീദ്, പി.ടി.ഷാഫി, സലാം പാടൂർ, ടി.എം.ഹനീഫ, അഫ്താബ് ആലം, അബ്ദുൽ വാഹിദ്, ഹാഫിസ് പാടൂർ, സദറുദ്ധീൻ, ലായിക് അഹമ്മദ്, അബ്ദുൽ റഹ്‌മാൻ, എം.എ. ഖലീൽ, മുക്സിത് ഹമീദ്, ഷാനവാസ് തോപ്പിൽ, കെ.വി.നൗഫൽ, റഫീഖ് പയ്യന്നൂർ, പി.ടി.ശരീഫ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. റിയാസ് കൊടഗ് ആശംസകൾക്ക് മറുപടി പ്രസംഗം നിർവഹിച്ചു. ഏരിയ സെക്രട്ടറി റഫീഖ് പയ്യന്നൂർ സ്വാഗതവും ജവാദ് ഖുർആൻ പാരായണവും നിർവഹിച്ചു.
ഫോട്ടോ: റിയാസ് കൊടഗിനുള്ള കെ.ഐ.ജി ഫർവാനിയ ഏരിയയുടെ ഉപഹാരം പ്രസിഡണ്ട് സി.പി.നൈസാം നൽകുന്നു. സമീപം ഏരിയ സെക്രട്ടറി റഫീഖ് പയ്യനൂർ, നേതാക്കളായ പി.ടി.ശരീഫ്, അബ്ദുൽ റസാഖ് നദ് വി, പി.ടി.ഷാഫി, സക്കീർ, ഷാനവാസ് തോപ്പിൽ, ടി.എം.ഹനീഫ എന്നിവർ