ജാസിം അൽ ഖറാഫി റോഡിൽ വാഹനാപകടം, ഒരാൾ കൊല്ലപ്പെട്ടു

കുവൈത്ത് സിറ്റി: ജാസിം അൽ ഖറാഫി റോഡിൽ വാഹനം മറിഞ്ഞ് ഒരു സ്വദേശി കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.മറിഞ്ഞ വാഹനത്തിനുള്ളിൽ രണ്ട് പേർ കുടുങ്ങി കിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ഫയർ എഞ്ചിൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയിരുന്നു.പരിക്കേറ്റവരിൽ ഒരാൾ ഇതിനോടകം മരിച്ചിരുന്നു, മറ്റൊരാളെ കാറിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി.