കുവൈത്തിൽ വെള്ളക്കെട്ടുകളാൽ ഗതാഗതം തടസ്സപ്പെട്ട റോഡുകൾ വീണ്ടും തുറന്നു

0
13

കുവൈത്ത് സിറ്റി: കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ടിൽ ആയ റോഡുകളും ഹൈവേകളും ഇന്നലെ രാത്രി മുതൽ ഗതാഗതത്തിനായി തുറന്നതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ചില സ്ഥലങ്ങളിൽ മഴ വെള്ളം കെട്ടിക്കിടക്കുന്നത് മൂലം ഗതാഗത പ്രശ്‌നങ്ങളുണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, ഇവ നീക്കം ചെയ്ത് യാത്രാ സാഹചര്യം പുനസ്ഥാപിക്കുന്ന അതിനായി ചില പ്രദേശങ്ങളിൽ റോഡുകൾ അടച്ചിട്ടതായം മന്ത്രാലയം ട്വീറ്ററിൽ കുറിച്ചു.അസ്ഥിരമായ കാലാവസ്ഥയിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കാനും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാനും മന്ത്രാലയം നിർദേശം ചെയ്തു. 2022 ജനുവരി 1, 2 തീയതികളിൽ കുവൈത്തിൽ പെയ്ത കനത്ത മഴയെത്തുടർന്ന് മിഷ്‌റഫിന് എതിർവശത്തുള്ള ഫഹാഹീൽ റോഡിൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു.ആഭ്യന്തര മന്ത്രാലയവും കുവൈറ്റ് നാഷണൽ ഗാർഡും മറ്റ് അധികാരികളും റോഡുകളിലെ വെള്ളവും ചെളിയും നീക്കം ചെയ്യുന്നതിനായി രാപ്പകലില്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അത്യാവശ്യ സാഹചര്യത്തിൽ അല്ലാതെ ആരും പുറത്തിറങ്ങരുതെന്നും നേരത്തെ നിർദേശിച്ചിരുന്നു.