നോയിഡ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ കാപ്റ്റൻ ധോണിയുടെ വീട്ടിൽ മോഷണം.
ഞായറാഴ്ചയാണ് വീട്ടിൽ മോഷണം നടന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഒരു എൽ സി ഡി ടിവിയാണ് മോഷണം പോയത്.
വിക്രം സിംഗ് എന്നയാൾക്ക് ധോണി തന്റെ വീട് വാടകയ്ക്ക് നൽകിയിരുന്നു. വീട്ടിൽ അറ്റകുറ്റപണികൾ ചെയ്തിരുന്ന ഒരു തൊഴിലാളിയെ ഇതേത്തുടർന്ന് കാണാതായതിനാൽ അന്വേഷണം അയാളെ കേന്ദ്രീകരിച്ചാണ് നടക്കുന്നത് എന്നാണ് റിപ്പോർട്ട്.
3 എൽ. സി. ഡി ടിവികൾ പായ്ക്ക് ചെയ്ത് വച്ചിരുന്നു. ഇവയിൽ ഒന്നാണ് ഞായറാഴ്ച മോഷണം പോയത്.