റൊണാൾഡോ സൗദിയിലെ അൽ നാസർ ടീമിലേക്കെന്ന് റിപ്പോർട്ട്

0
23

മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള ബന്ധം വഴിപിരിഞ്ഞ
പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വരുന്ന ജനുവരി 1 മുതൽ സൗദിയിലെ അൽ നാസർ ടീമിൽ കളിക്കുമെന്നു റിപ്പോർട്ടുകൾ. സ്പാനിഷ് മാധ്യമം വാർത്ത പുറത്തുവിട്ടത് .രണ്ടര വർഷത്തേക്കു റൊണാൾഡോയും അൽ നാസർ ക്ലബ്ബും തമ്മിൽ കരാർ എത്തിയതായാണു വാർത്തയിൽ പറയുന്നത്. ഓരോ സീസണിലും 200 ദശലക്ഷം യൂറോയാണ് പ്രതിഫലം.എന്നാൽ ഇതു സംബന്ധിച്ചു സൗദി അധികൃരുടെ ഭാഗത്തു നിന്ന് ഔദ്യോഗികമായ അറിയിപ്പുകൾ ഒന്നും വന്നിട്ടില്ല.
ലോകകപ്പിൽ പോർചുഗലിന്റെ മത്സരങ്ങൾ കഴിയുന്നതുവരെ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാവില്ലെന്നാണു സൂചന.