കോണ്‍ഗ്രസിൽ നിന്ന് രാജിവച്ച കെസി റോസക്കുട്ടി സിപിഎമ്മില്‍

0
29

കല്‍പ്പറ്റ: പാര്‍ട്ടി വിട്ട മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെസി റോസക്കുട്ടി സിപിഎമ്മില്‍ ചേര്‍ന്നു. സിപിഐഎം നേതാവ് പി കെ ശ്രീമതി വീട്ടിലെത്തി ചർച്ച നടത്തിയ ശേഷമാണ് തീരുമാനം. ബത്തേരിയിലേയും കല്‍പറ്റയിലേയും ഇടത് സ്ഥാനാര്‍ത്ഥികളായ എംഎസ് വിശ്വനാഥനും എംവി ശ്രേയാംസ് കുമാറും റോസക്കുട്ടി ടീച്ചറുടെ വീട്ടില്‍ എത്തിയിരുന്നു. നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും റോസക്കുട്ടി പറഞ്ഞു