തർതീൽ ഖുർആൻ മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു*

0
40
കുവൈത്ത് സിറ്റി: ഖുർആൻ പഠനവും പാരായണവും പ്രോത്സാഹിപ്പിക്കുന്നതിനും പ്രതിഭാ ശാലികളെ കണ്ടെത്തി പ്രത്യേക അംഗീകാരം നൽകുന്നതിനും രിസാല സ്റ്റഡി സർക്കിൾ ഗൾഫിലെ എല്ലാ രാജ്യങ്ങളിലും ഏകീകൃത സ്വഭാവത്തിൽ യൂനിറ്റ്, സെക്ടർ, സെൻട്രൽ,  നാഷനൽ, ഗൾഫ് കൗൺസിൽ എന്നീ വിവിധ ഘടകങ്ങളിൽ നടത്തി വരുന്ന തർതീൽ ഖുർആൻ മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.
ഖുർആൻ പാരായണം, ഹിഫ്ള്, പ്രഭാഷണം, ക്വിസ്, സെമിനാർ, സംവാദം, എക്സിബിഷൻ, ഡിജിറ്റൽ മാഗസിൻ, തുടങ്ങിയ മത്സരങ്ങളിൽ കിഡ്സ്, ജൂനിയർ, സെക്കണ്ടറി, സീനിയർ വിഭാഗങ്ങളിലായി  33 വയസ്സ് വരെയുള്ള വിദ്യാർത്ഥി – വിദ്യാർത്ഥിനികൾ, യുവാക്കൾ എന്നിവർക്ക് മത്സരങ്ങളിൽ പങ്കെടുക്കാം. മാർച്ച് 18 മുതൽ മെയ് 7 വരെ നടക്കുന്ന പ്രസ്തുത പരിപാടിയിൽ കുവൈത്തിലെ 43 യൂനിറ്റ് കേന്ദ്രങ്ങളിൽ നടക്കുന്ന ഒഡീഷൻ വഴിയാണ് മത്സരാർത്ഥികളെ കണ്ടെത്തുന്നത്.
*രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും 504 84165, 9925 0916, 504 25225 നമ്പറുകളിൽ ബന്ധപ്പെടുക.*