സംസ്ഥാനത്ത് ആർടിപിസിആർ കോവിഡ് പരിശോധന നിരക്ക് 500 രൂപയായി കുറച്ചു. 1700 ൽ നിന്നു 500 രൂപയാക്കിയാണ് കുറച്ചത്. സംസ്ഥാനത്ത് ആർടിപിസിആർ പരിശോധനയ്ക്ക് രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണ് ഈടാക്കുന്നത് എന്ന് നേരത്തെ പരാതി ഉയർന്നിരുന്നു.
ഐ.സി.എം.ആർ. അംഗീകരിച്ച ടെസ്റ്റ് കിറ്റുകൾ കുറഞ്ഞ നിരക്കിൽ വിപണിയിൽ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചത്. മുമ്പ് ആർടിപിസിആർ പരിശോധനയ്ക്ക് 1500 രൂപയാക്കി കുറച്ചിരുന്നു. എന്നാൽ ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് 1700 രൂപയാക്കിയത്. ഈ നിരക്ക് പ്രകാരം മാത്രമേ ഐ.സി.എം.ആർ, സംസ്ഥാന അംഗീകൃത ലബോറട്ടറികൾക്കും ആശുപത്രികൾക്കും പരിശോധന നടത്തുവാൻ പാടുള്ളൂവെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.