മത്സ്യവില വർദ്ധനയിലെ കൃത്രിമത്വം തടയാൻ കർശന നിയമങ്ങളുമായി വാണിജ്യ മന്ത്രാലയം

0
46

കുവൈത്ത് സിറ്റി: കുവൈത്തിലെ മത്സ്യ മാർക്കറ്റുകളിൽ കൃത്രിമ വില വർധന തടയുന്നതിനായി കർശന നിയമങ്ങൾ നടപ്പിലാക്കുന്നതായി വാണിജ്യ-വ്യവസായ മന്ത്രാലയത്തിൻ്റെ ക്യാപിറ്റൽ ഗവർണറേറ്റിലെ എമർജൻസി ടീം ലീഡർ ഹമീദ് അൽ-ദാഫിരി  സ്ഥിരീകരിച്ചു.

മാർക്കറ്റുകളിൽ വ്യാപാരം ചെയ്യുന്ന മത്സ്യത്തിന്റെ അളവും വിവിധ ഇനങ്ങളുടെ വിൽപ്പന വിലയും ഡിമാൻഡ് സപ്ലൈയു മത്സ്യ സീസണുകളെയും നിർണയിച്ചാണെന്ന് അൽ-ദാഫിരി  പറഞ്ഞു.നിയമലംഘനങ്ങൾ, അന്യായമായ വിലക്കയറ്റം എന്നിവ കണ്ടെത്തുന്നതിന് മന്ത്രാലയത്തിന്റെ ടീമുകൾ കഠിനമായി പരിശ്രമിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ഷാർഖ് ഫിഷ് മാർക്കറ്റ് ദിവസവും രണ്ട് ലേലങ്ങൾ നടത്തുന്നുണ്ട്  പുലർച്ചെയും  ഉച്ചതിരിഞ്ഞ് പ്രാർത്ഥനയ്ക്ക് ശേഷവും.ലേലത്തിലെ വഞ്ചനയോ അപാകതകളോ തടയുക എന്നതാണ് ലക്ഷ്യം മുൻനിർത്തി വാണിജ്യ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ, പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സ് എന്നിവയിൽ നിന്നുള്ള പ്രതിനിധികളുടെ ലേലനടപടികൾ കൈക്കൊള്ളുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.