കുവൈത്ത് സിറ്റി: ഭിന്നശേഷിക്കാരായ കുട്ടികളെ സഹായിക്കുന്നതിനായി ഫൗസിയ സുൽത്താൻ ഹെൽത്ത് കെയർ നെറ്റ്വർക്ക് (മൾട്ടി ഡിസിപ്ലിനറി നോൺ പ്രോഫിറ്റ് ഹെൽത്ത് കെയർ ഓർഗനൈസേഷൻ) ആണ് പത്താമത് റൺ കുവൈത്ത് ഒക്ടോബർ 29 ന് സംഘടിപ്പിച്ചത്. രാവിലെ 8 മണിക്ക് മറീന ക്രസന്റിൽ ആണ് പരിപാടിക്ക് തുടക്കമായത്. കഴിഞ്ഞ 10 വർഷമായി, ഔദ്യോഗിക, സിവിൽ സ്ഥാപനങ്ങളിൽ നിന്നും പൊതുജനങ്ങളിൽ നിന്നുമായി ആയിരക്കണക്കിന് പേരാണ് പരിപാടിയുടെ ഭാഗമായത്.