ഉക്രൈനില്‍ റഷ്യന്‍ വ്യോമാക്രമണം

0
13

യുദ്ധം പ്രഖ്യാപിച്ചതിനു തൊട്ടുപിറകെ  ഉക്രൈനിൽ റഷ്യയുടെ വ്യോമാക്രമണം .  ആറ് പ്രദേശങ്ങളിലായാണ്  ആക്രമണം നടത്തിയത്.  കിവിലെ രാജ്യാന്തര വിമാനത്താവളത്തിന് 25 കിലോമീറ്റർ അകലെ കിഴക്കൻ ഭാഗത്ത് ബോറിസ്പിൽ, കിഴക്കൻ നഗരമായ ക്രമറ്റോസിലെ പാർപ്പിട സമുച്ചയം അടക്കം രണ്ടിടത്തും തുറമുഖ നഗരമായ ഒഡേഷയിലും സ്ഫോടനങ്ങളുണ്ടായെന്നാണ് റിപ്പോർട്ട്.

നിലവില്‍ നടപടി അനിവാര്യമാണെന്നും ഉക്രൈന്‍ സൈന്യം പ്രതിരോധത്തിന് മുതിരരുതെന്നും ആയുധം താഴെ വെച്ച് പിന്തിരിയണമെന്നും റഷ്യന്‍ പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി. സൈന്യത്തെ തടയാൻ ശ്രമിക്കുന്നവർക്ക് ചുട്ട മറുപടി കൊടുക്കുമെന്നും റഷ്യ എന്തിനും തയാറാണെന്നും പുടിൻ പ്രഖ്യാപിച്ചു. ഔദ്യോഗിക ടെലിവിഷനിലൂടെയായിരുന്നു പുടിന്‍റെ പ്രഖ്യാപനം.

വിഷയത്തില്‍ യു എന്‍ ഉടന്‍ അടിയന്തിര യോഗം ചേരും .ഉക്രെയ്നിലേക്ക് കൂടുതല്‍ സേനയെ അയക്കാന്‍ ആവശ്യപ്പെട്ട് ഡോണെട്സ്‌ക്, ലുഹാന്സ്‌ക് പ്രവിശ്യയിലെ വിമതര്‍ പുടിന് കത്തെഴുതിയിരുന്നു