റഷ്യ ഖേഴ്‌സൻ പിടിച്ചെടുത്തു

0
11

ഖേഴ്‌സനിൽ  നഗരഭരണകേന്ദ്രം നിയന്ത്രണത്തിലാക്കിയെന്ന് റഷ്യ. യുക്രൈനിൽ ആണവ യുദ്ധ ഭീഷണി ഉയർത്തുന്നത് പാശ്ചാത്യ രാജ്യങ്ങളാണെന്നും ആണവ യുദ്ധം റഷ്യയുടെ പരിഗണനയിലില്ലെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോ വ്യക്തമാക്കി. റഷ്യയുടേത് പരിമിതമായ ആവശ്യങ്ങൾ മാത്രമാണെന്നും യുക്രൈനുമായുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വിദേശ മാധ്യമങ്ങളോട് പറഞ്ഞു.  പ്രതികരിച്ചു. റഷ്യക്ക് ഭീഷണിയായ ആയുധങ്ങൾ യുക്രൈനിൽ ഉണ്ടാവരുത്. അത്തരം ആയുധങ്ങളെല്ലാം യുക്രൈൻ നശിപ്പിക്കണം എന്നും അദ്ദേഹം പറഞ്ഞു.