സ്പുട്നിക് വി വാക്സിന്റെ സിംഗിള്‍ ഡോസ് പതിപ്പായ സ്പുട്നിക് ലൈറ്റിന് റഷ്യ അനുമതി നല്കി. ഈ കോവിഡ് പ്രതിരോധ വാക്സിന് ഒറ്റ ഡോസ് മതി എന്നതാണ് ഇതിന്റെ പ്രത്യേകത. പുതിയ വാക്സിന് 79.4 ശതമാനം ഫലപ്രാപ്തിയുണ്ടെന്ന് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് അറിയിച്ചു.
സിംഗിള്‍ ഡോസ് വാക്സിനെടുത്ത് 28 ദിവസം കഴിഞ്ഞ് നടത്തിയ പരിശോധനയില്‍ 79.4 ശതമാനം ഫലപ്രാപ്തി കണ്ടെത്തി. രണ്ട് ഡോസ് സ്പുട്നിക് വി വാക്സിന് എടുത്തവരില്‍ 91 ശതമാനം ഫലപ്രാപ്തി ഉള്ളതായും അധികൃതര്‍ വ്യക്തമാക്കി.
വാക്സിന് അന്താരാഷ്ട്ര ആരോഗ്യ സംഘടനകളുടെ അനുമതി ലഭിക്കേണ്ടതുണ്ട്. പത്ത് ഡോളറില്‍ താഴെയാണ് സിംഗിള്‍ ഡോസ് വാക്സിന്റെ വില .