സാദ് അൽ അബ്ദുല്ല ഹെൽത്ത് സെന്ററിന്റെ പ്രവർത്തന സമയം വർദ്ധിപ്പിച്ചു

0
42

കുവൈത്ത് സിറ്റി: ബ്ലോക്ക് 5 ലെ സാദ് അൽ അബ്ദുല്ല ഹെൽത്ത് സെന്റർ പ്രവർത്തനസമയം വർദ്ധിപ്പിച്ചു. രാത്രി 9 മണിക്ക് പകരം അർദ്ധരാത്രി 12 വരെ പ്രവർത്തിക്കുമെന്ന് ജഹ്‌റ ഹെൽത്ത് ഡിസ്ട്രിക്റ്റ് ഡയറക്ടർ ഡോ. മുഹമ്മദ് ഒവൈദ അൽ-അജ്മി അറിയിച്ചതായി അറബ് ദിനപത്രം റിപ്പോർട്ട് ചെയ്തു. 2, 10 ബ്ലോക്കുകളിലെ ഹെൽത്ത് സെന്ററുകയിൽ പുതിയ പ്രവർത്തന സമയത്തെ തുടർന്ന് സന്ദർശകരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായതായി അദ്ദേഹം പറഞ്ഞു.ജഹ്‌റ ആശുപത്രിയിലെ രോഗികളുടെ എണ്ണം ലഘൂകരിക്കുന്നതിന് ഇത് സഹായകമായതായും അദ്ദേഹം വ്യക്തമാക്കി.