കുവൈത്ത് സിറ്റി: അൽ-സബാഹ് ഹെൽത്ത് ഡിസ്ട്രിക്റ്റിലെ എംപ്ലോയ്‌മെന്റ് എക്‌സാമിനേഷൻ സെന്ററിൽ കടുത്ത തിരക്ക് അനുഭവപ്പെടുന്നതായി റിപ്പോർട്ട്. ആരോഗ്യ മന്ത്രാലയം ഇലക്‌ട്രോണിക് രീതിയിലാണ് പരിശോധനകൾ സംഘടിപ്പിക്കുന്നതെങ്കിലും ഓരോ തൊഴിലാളിയെയും മണിക്കൂറുകളോളം പരിശോധിക്കുന്നതിനാലാണ് തിരക്ക് കൂടുന്നതെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. തലസ്ഥാനത്തും ഹവല്ലി ഗവർണറേറ്റുകളിലും സേവനമനുഷ്ഠിക്കുന്ന കേന്ദ്രങ്ങളിലും സമാന സാഹചര്യമായിരുന്നു. സംഘാടനത്തിലെ പിഴവുകളാണ് ജനക്കൂട്ടത്തിന് കാരണമായതെന്നും വാർത്തയിൽ പറയുന്നുണ്ട് .
പരിശോധനയിൽ പങ്കെടുക്കാൻ ഗാർഹിക തൊഴിലാളി യുമായി എത്തിയ സ്പോൺസർ പ്രതികരിച്ചത് ഇങ്ങനെ, ” ഗാർഹിക തൊഴിലാളി തൊഴിലാളിയുടെ പരിശോധനയ്ക്കായി അപ്പോയിന്റ്മെന്റ് എടുത്തു വന്നതാണ്, നൂറുകണക്കിന് തൊഴിലാളികൾ വൈദ്യപരിശോധനയ്ക്കായി കാത്തിരിക്കുന്നുണ്ടെങ്കിലും, മതിയായ ജീവനക്കാർ കേന്ദ്രങ്ങളിൽ ഇല്ല “