സച്ചിൻ ടെണ്ടുൽക്കറിന് കോവിഡ്

0
72

ക്രിക്കറ്റ്  ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറിന് കോവിഡ് . സച്ചിന്‍ തന്നെയാണ് ഇക്കാര്യം  ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഇന്നാണ് താരത്തിന് രോഗബാധ ഉള്ളതായി  സ്ഥിരീകരിച്ചത്. നിലവിൽ സ്വന്തം വീട്ടിൽ ക്വാറന്‍റൈനില്‍ കഴിയുകയാണ് അദ്ദേഹം

കോ വിഡ് പ്രതിരോധ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നു , എന്നാല്‍  തനിക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. ചെറിയ ലക്ഷണങ്ങള്‍ മാത്രമാണ് ഉള്ളത്. വീട്ടിലെ മറ്റ് അംഗങ്ങളുടെ ഫലം നെഗറ്റീവാണ്. പ്രോട്ടോക്കോളുകളും, ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങളും പാലിച്ച് വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണ് – സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.

തനിക്കും രാജ്യത്തിനും പിന്തുണ നല്‍കിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി പറയുകയാണെന്നും സച്ചിന്‍ പറഞ്ഞു.