കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവർത്തകൻ സഗീർ തൃക്കരിപ്പൂർ ഹാല കുവൈത്തിന് നാല് വർഷം മുൻപ് നൽകിയ അഭിമുഖം.
പുറമേ നിന്ന് നോക്കിക്കാണുന്ന വർക്ക് പ്രവാസജീവിതം എന്നും നിറപ്പകിട്ടുള്ളതാണെങ്കിലും അത് എത്രത്തോളം ശ്രമകരവും, കുടുംബവുമൊത്തുള്ള പല നല്ല നിമിഷങ്ങളും നഷ്ടപ്പെട്ടുപോകുന്ന വിരഹവും സമം ചേർന്നതാണെന്ന് സഗീർ തൃക്കരിപ്പൂർ പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ വിദേശങ്ങളിൽ വന്ന് ഒറ്റപ്പെട്ടു പോകാതെ ഓരോരുത്തരും സഹായവും തണലും ആകാൻ മറ്റ് പ്രവാസികൾ തന്നെയേ ഉള്ളൂ എന്ന ചിന്തയാണ് കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ എന്ന, ഇന്ന് കുവൈത്തിലെ തന്നെ ഏറ്റവും വലിയ ജീവകാരുണ്യ സംഘടനയുടെ പിറവിയിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു .
സംഘടനയുടെ പ്രധാന ലക്ഷ്യങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിൻറെ വാക്കുകളിൽ നിന്നു തന്നെ സുവ്യക്തമാണ് മനുഷ്യസ്നേഹിയായ ഒരു വ്യക്തിയുടെ ദീർഘവീക്ഷണമാണ് സംഘടനയുടെ പിറവിയുടെ അടിസ്ഥാനമെന്ന്. പരദേശിയായി വന്ന് തീരെ താഴെത്തട്ടിൽ ജോലിചെയ്യുന്നവരുടെ ഉന്നമനത്തിൽ അദ്ദേഹം എത്രമാത്രം ശ്രദ്ധാലുവായിരുന്നു എന്ന് ആ വാക്കുകൾ വ്യക്തമാക്കുന്നു . പ്രവാസ ജീവിതത്തിനിടെ മരിച്ചുപോകുന്ന അംഗങ്ങളുടെ കുടുംബാംഗങ്ങൾക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായി ആരംഭിക്കുകയും നടപ്പാക്കി വരികയും ചെയ്യുന്ന പദ്ധതികൾ ഏറെയാണ്.
ഇത്തരത്തിൽ നിർണായകമായ പല നേട്ടങ്ങളും ഓരോ പ്രവാസിയുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ജീവിതത്തിൽ സൃഷ്ടിച്ച ശേഷമാണ് സഗീർ തൃക്കരിപ്പൂർ എന്ന മനുഷ്യ സ്നേഹി ദൈവത്തിലേക്ക് മടങ്ങിയത്