പ്രമുഖ സാംസ്കാരിക പ്രവർത്തകൻ സഗീർ തൃക്കരിപ്പൂരിൻ്റെ  ഭാര്യ സൗദ അന്തരിച്ചു

0
26

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകൻ സഗീർ തൃക്കരിപ്പൂരിൻ്റെ  ഭാര്യ സൗദ (53)  മരണമടഞ്ഞു .   കോവിഡ് ബാധയെത്തുടർന്ന് കഴിഞ്ഞ ഏതാനും നാളുകളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം ഭേദമായി ആശുപത്രിയിൽ നിന്ന് മടങ്ങുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചു. തുടർന്ന് വീണ്ടും ആശുപത്രിയിൽ ചികിത്സസ തേടിയെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു. ഭാര്യക്കൊപ്പം കോവിഡ് ബാധിതനായ സഗീർ തൃക്കരിപ്പൂരും രോഗം മൂർച്ഛിച്ചതിനെ തുടർന്ന് വെൻ്റിലേറ്ററിിലാണ്. കാസർഗോഡ് പടന്ന സ്വദേശികളാണ്. മക്കൾ: ഡോ. സുആദ്, സമ (ഖത്തർ) മരുമക്കൾ: ഡോ. അഷ്ററഫ് , അഫ് ലാഖ്