കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവരുടെ ശമ്പളം കുറച്ച് ശിക്ഷാനടപടി

0
27

കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ സുരക്ഷ മാനദണ്ഡങ്ങൾ കർശനമാക്കി അധികൃതർ. ആരോഗ്യ സുരക്ഷാ മാർഗ്ഗങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സിവിൽ സർവീസ് കമ്മീഷൻ ഉത്തരവിറക്കി. ഇത്തരക്കാർക്കെതിരെ എതിരെ ആർട്ടിക്കിൾ 60 അനുസരിച്ച് ശമ്പളം വെട്ടിക്കുറയ്ക്കുന്ന ഉൾപ്പെടെയുള്ള അച്ചടക്കനടപടികൾ കൈക്കൊള്ളുമെന്നാണ് ഉത്തരവിൽ പറയുന്നത്.

തൊഴിലാളികൾ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല എന്ന് ശ്രദ്ധിയിൽപെട്ടാൽ ആദ്യം മുന്നറിയിപ്പു നൽകുകയും പിന്നീട് ഇവ ആവർത്തിച്ചാൽ അത്തരം തൊഴിലാളികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ആണ് സിവിൽ സർവീസ് കമ്മീഷൻ വ്യക്തമാക്കിയിരിക്കുന്നത്

നിലവിലെ അടിയന്തര സാഹചര്യത്തിൽ നിരുത്തരവാദപരമായി പെരുമാറുന്ന അവരുടെ മാസ് വരുമാനത്തിൽ നിന്നും അച്ചടക്ക നടപടികളുടെ ഭാഗമായി ഒരു ദിവസത്തെ ശമ്പളമാണ് കുറയ്ക്കുക . വീണ്ടും നിയമലംഘനങ്ങൾ തുടർന്നാൽ ശമ്പളം കുറയ്ക്കുന്നത് ഒന്നിൽ നിന്നും 15 ദിവസത്തെ ശമ്പളം ആക്കി വർധിപ്പിക്കുമെന്നും സിവിൽ സർവീസ് കമ്മീഷൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു